بسم الله الرحمن الرحيم

بسم الله الرحمن الرحيم
السلام عليكم

പ്രിയ സഹോദരങ്ങളേ,
കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇസ്ലാമിക സംഘടനകളെ കുറിച്ച് മനസിലാക്കുന്നതിനും അതില്‍ ഏത് സംഘടനയാണ് യഥാര്‍ത്ഥ ഇസ്ലാമിന്‍റെ മാര്‍ഗ്ഗത്തില്‍ ഇന്ന് നിലകെള്ളുന്നത് എന്ന് അവരുടെ തന്നെ സൈറ്റുകളില്‍ നിന്ന് നമുക്ക് നേരിട്ട് മനസിലാക്കുന്നതിനുമായാണ് ഈ എളിയ പരിശ്രമം. ബന്ധപ്പെട്ട സംഘടനകളുടെ വെബ് വിലാസത്തിന്റെ നേരിട്ടുള്ള ലിങ്കുകളാണ് കൊടുത്തിട്ടുള്ളത്. എന്റെ പരിമിതമായ അറിവിലാണ് ഈ സൈറ്റുകള്‍ ബന്ധപ്പെട്ട സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ചില സൈറ്റുകളെ സംഘടനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റുപറ്റാന്‍ ഇടയുണ്ട്. ആയത് ചുണ്ടികാണിക്കാന്‍ അപേക്ഷയുള്ളതുമാകുന്നു.   ഇസ്ലാമിനെ കുറിച്ചും ഇസ്ലാമിക സംഘടനകളെ കുറിച്ചും അറിയുന്നതിനും അതില്‍ യഥാര്‍ത്ഥ ഇസ്ലാമിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനും സര്‍വ്വ ശക്തനായ അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാവട്ടെ.
ഇതില്‍ ഉള്‍പ്പെടുത്താത്ത മലയാളത്തിലുള്ള വെബ്ബുകളോ, ബ്ലോഗുകളേ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുമല്ലോ ? കമന്റായി പോസ്റ്റ് ചെയ്താലും മതിയാവുന്നതാണ്.

No comments:

Post a Comment

അഭിപ്രയങ്ങളും നിർദേശങ്ങളും അറിയിക്കാന്‍ ശ്രദ്ധിക്കുമല്ലോ ?